അന്നു ആ പ്രദേശത്തു ഇടയന്മാര്‍ രാത്രിയില്‍ ആട്ടിന്‍ കൂട്ടത്തെ കാവല്‍ കാത്തു വെളിയില്‍ പാര്‍ത്തിരുന്നു. അപ്പോള്‍ കര്‍ത്താവിന്റെ ഒരു ദൂതന്‍ അവരുടെ അരികെ നിന്നു, കര്‍ത്താവിന്റെ തേജസ്സു അവരെ ചുറ്റി മിന്നി.@ലൂക്കോസ് 2:8-9
ഛായാചിത്രം
ജോണ്‍ ബൈറോം (1691-1763)

ജോണ്‍ ബൈറോം, 1745 (Christians, Awake, Salute the Happy Morn); .

ഇംഗ്ലീഷില്‍ ആദ്യമായി വരികള്‍ എഴുതിയതു ജോണ്‍ ബൈറോം 1745. ബൈറോമിനു നിരവധി കുട്ടികള്‍ ഉണ്ടായിരുന്നെങ്കിലും അവരില്‍ ഏറ്റവും പ്രിയങ്കരി ആയിരുന്നത് ഡോളി ആയിരുന്നു.1745 ഡിസംബറില്‍ ഒരു കൂത്ത്കളിക്ക് ശേഷം ക്രിസ്തുമസ്സിനു അവള്‍ക്കു വേണ്ടി മാത്രം എന്തെങ്കിലും എഴുതാമെന്ന് സമ്മതിച്ചു. മറ്റാര്‍ക്കും വേണ്ടിയല്ല; അവള്‍ക്കു വേണ്ടി മാത്രം. സന്തോഷവതിയായ ഡോളി ക്രിസ്തുമസ് ദിനം അടുത്തു വരുംതോറും അവള്‍ പിതാവിനെ തന്റെ വാഗ്ദത്തെ കുറിച്ചു ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ക്രിസ്തുമസ് ദിനം രാവിലെ, അവള്‍ പ്രാതല്‍ കഴിക്കുവാന്‍ താഴേക്കു ഓടിച്ചെന്നപ്പോള്‍ നിവധി സമ്മാനങ്ങള്‍ അവളെ കാത്തിരിക്കുന്നത് അവള്‍ കണ്ടു. തന്റെ പിതാവിന്റെ കൈപ്പടയില്‍ അവളുടെ പേരുള്ള ഒരു കത്ത് കണ്ടു. അതായിരുന്നു അവള്‍ ആദ്യം തുറന്നത്. ഈ ക്രിസ്തുമസ് ഗാനമായിരുന്നു അതില്‍ എന്നു കണ്ടു അവള്‍ സന്തോഷവതിയായി. ആ ആദ്യ കൈഎഴുത്തുപ്രതിയുടെ തലക്കെട്ട്‌ "ഡോളിക്ക് വേണ്ടി ഒരു ക്രിസ്തുമസ് ദിനം" എന്നായിരുന്നു. 1746 ല്‍ ഹരോപ്സിന്റെ മാഞ്ജസ്റെര്‍ മര്‍കുറി യില്‍ ആദ്യമായി അതു പ്രസിദ്ധീകരിച്ചു.

യോര്‍ക്ക്‌ഷെയര്‍, ജോണ്‍ വെയിന്‍ റൈറ്റ്, 1750 (🔊 pdf nwc).

ക്രൈസ്തവരേ വന്ദനയ്ക്കുണരിന്‍
ക്രി-സ്തു കന്യാജാതം ചെയ്ത നാളില്‍
ഭാഗ്യോദയെ- അത്ഭുതമീസ്നേഹം
അ- ഗോചരമല്ലോ ഇതിന്‍ മര്‍മ്മം
വാനേ ദൂതന്മാര്‍ പാടി ഇതാദ്യം
മാനു-ഷ്യാവതാരം ഘോഷിച്ചിവര്‍

കാവല്‍ കാക്കും ഇടയരും കേട്ടു
ദൈവ ദൂതസ്വരം, ഭയം വേണ്ടാ
നല്ല വാര്‍ത്ത- കൊണ്ടുവരുന്നു ഞാന്‍
എല്ലാവര്‍ക്കുമുള്ളോരു രക്ഷകന്‍
ഇന്നു ജനിച്ചു ദൈവ വാഗ്ദത്തം
ഒന്നു പോലും പിഴയ്കാ നിശ്ചയം

ദൂതഗണം ആകാശം മുഴക്കും
ഗീതം പാടി ആര്‍ത്തു ഉന്നതത്തില്‍
ദൈവത്തിനു മഹത്വം ഭൂമിയില്‍
ദൈവ-പ്രസാദമുള്ളോര്‍ക്കു സാമം

വീണ്ടെടുപ്പിന്‍ സ്നേ-ഹം ദൂതന്മാര്‍ക്കും
പണ്ടേ ആശ്ചര്യം: ഗീതവുമത്

ആട്ടിടയര്‍ ഓടി ബേത് ലേമിന്നു
കുട്ടിയായ് പുല്‍ത്തൊട്ടിയില്‍ കണ്ടവര്‍
രക്ഷകനെ അമ്മയോടുകൂടെ
സൂക്ഷ്മം ദൂതവാക്യം എന്നറിഞ്ഞു
സാക്ഷിച്ചെങ്ങും അത്ഭുതകാഴ്ച്ചയെ
ഘോഷിച്ചോരാദ്യം യേശുവേ ഇവര്‍

ക്രിസ്തുമസ് മോദം ആട്ടിടയരെ പോല്‍
പ്രസ്താവിക്കാം സ്തോത്രസ്വരത്തോടെ
നഷ്ടം തീര്‍ക്കും ഈ ശിശുവിനെ നാം
തൊട്ടി തൊട്ടു ക്രൂശോളം നോക്കി കാണ്‍
നിഷ്ഠയോടെപിന്‍- ചെല്കകൃപയാല്‍
നഷ്ട-സ്വര്‍ഗ്ഗം വീണ്ടും പ്രാപിപ്പോളം

ഗീതം പാടാം രക്ഷയിന്‍ -മോദത്താല്‍
ദൂതര്‍ മദ്ധ്യേ നില്‍ക്കാം ജയംകൊണ്ട്
ഇന്നു പിറന്നവന്റെ മഹത്വം
മി-ന്നുന്നുണ്ടല്ലോ നമ്മുടെ ചുറ്റും
നിത്യം പാടും രക്ഷപ്പെട്ടോര്‍ സ്തുതി
നിത്യം-നാം സ്വര്‍ഗ്ഗീയ രാജാവിന്നു