കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു.@ലൂക്കൊസ് 2:11
ഛായാചിത്രം
തിയോഡോർ ഇ. പെർക്കിൻസ് (1831-1912)

ഫേനി ക്രോസ്ബി, 'സോങ്ങ്സ് ഓഫ് സാൽവേഷൻ' നിൽ നിന്നും., തിയോഡോർ പെർക്കിൻസ്, എ. ടെയ്‌ലർ എന്നിവർ ക്രോഡീകരിച്ചതു.(ന്യൂയോർക്ക്: ബിഗ്ലോ & മാർട്ടിൻ, 1870) (Carol, Sweetly Carol). .

ഓഡൻവാൾഡ്, തിയോഡോർ ഇ. പെർക്കിൻസ്, 1883 (🔊 pdf nwc).

ഛായാചിത്രം
ഫേനി ക്രോസ്ബി (1820-1915)

പാടിൻ ഇമ്പഗീതം ഇന്നേശു ജാതനായ്
സദ്വിശേഷനാദം കൊണ്ടാടിൻ ലോകർക്കായ്
പാടിൻ ഇമ്പഗീതം ഇപ്പാരിൽ എങ്ങുമേ
കേട്ടു വീണ്ടും ഗീതം പാടേണം വേഗമേ

പാടിൻ ഇമ്പഗീതം പാടിൻ ഇന്നിമ്പമായ്
സദ്വിശേഷനാദം കൊണ്ടാടിൻ ലോകർക്കായ്

പാടിൻ ഇമ്പഗീതം സ്വർഗ്ഗീയ കീർത്തനം
പാടിൻ ജാതമോദം രക്ഷണ്യകാരണം
പാടിൻ ഇമ്പഗീതം മഹത്വം കർത്തനും,
ശാന്തി പ്രീതി മോദം നരർക്കുണ്ടാം എന്നും

പാടിൻ ഇമ്പഗീതം ക്രിസ്താവതാരനാൾ
കേൾക്കുന്നെങ്ങും നാദം,മണിഗണങ്ങളാൽ
പാടിൻ ഇമ്പഗീതം രക്ഷണ്യ സംഘമേ
ധ്യാനിച്ചേറെ ഗീതം പാടീടിൻ ഉച്ചത്തിൽ.