അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും@മത്തായി 11:2
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ജോസഫ് ഹാർട്ട്, ഹിംസ് കമ്പോസ്ഡ് ഓണ്‍ വേരിയസ് സബ്ജക്ട്സ്, 1759, ആൾട്ട്; പല്ലവിയുടെ കർത്താവ്‌ അജ്ഞാതം (Come, Ye Sinners, Poor and Needy). സൈമണ്‍ സഖറിയ, 2013.

സതേണ്‍ ഹാർമമണി ആൻഡ് മ്യൂസിക്കൽ കംമ്പേനിയനിൽ നിന്നും പുനർനിർമ്മാണം ചെയ്തത് വില്ല്യം വാക്കർ (ന്യൂയോർക്ക്: ഹേസ്റ്റിങ്ങ്സ് ഹൗസ് 1835) (🔊 pdf nwc).

ദുഖിപ്പോരെ മുറിവേറ്റവരെ
പാപവുമായ് ഉടൻ വന്നീടിൻ
രക്ഷിപ്പാനായ് ദയയുള്ളോനായ്
യേശു നിനയ്കായ് കാക്കുന്നു.

പല്ലവി

ഞാൻ എഴുന്നേറ്റു യേശുവോടണയും
ആശ്ലേഷിക്കും താനെന്നെ
പതിനായിരമായ് താൻ നല്കീടും
അനുഗ്രഹമേറ്റം മോദത്താൽ

ദാഹിപ്പോരെ അരികിൽ വരുവിൻ
ദൈവം നല്കും സൌജന്യം
നിൻ അനുതാപം വിശ്വാസം ഇവ
അരികിൽ അണയ്ക്കും കാരുണ്യം

ഭാരം പേറും നരരെ വരുവിൻ
നാശവും നഷ്ടവും പേറേണ്ട
വൈകിപ്പൊയാൽ സാധ്യമതല്ല
ഒരു നാളും നീ വരികില്ല

തോട്ടത്തിൽ താൻ വീണു കരഞ്ഞു
നിൻ സൃഷ്ടാവോ സാഷ്ടാഗം
രക്തം ചിന്തി ക്രൂശിൽ കാണ്മൂ
പാപി നിനക്കിത് പോരായോ?

ദൈവം ഭൂമൌ ജാതം ചെയ്തു
തൻ രക്തത്താൽ വീണ്ടിടുവാൻ
നമ്പീടുക നീ അവനിൽ മാത്രം
മറ്റൊന്നിലും നീ നമ്പീടാ

പാപീ നീ ഇനി വൈകീടേണ്ട
പൂർണ്ണത സ്വപ്നം കാണേണ്ട
വാഞ്ചിച്ചിടൂ നീ യേശുവിനായി
അത്ര മതി നിൻ രക്ഷക്കായ്