കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.നിങ്ങൾക്കു അടയാളമോ; ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്നു പറഞ്ഞു.@ലൂക്കോസ് 2:11-12
ഛായാചിത്രം
സൈമണ്‍ സഖറിയ (1951-)

റിണൈസൻസ് കേരൾ (🔊 pdf nwc); ഫ്രഞ്ചു ഭാഷയിൽ നിന്നും ഇംഗ്ളീഷിലേക്കു തർജ്ജിമ ചെയ്തതു ഇ. കുത്തുബർട്ട് നൺ (1868-1914) (Bring a Torch, Jeanette, Isabella). സൈമണ്‍ സഖറിയ, 2017.

ഇതര ക്രമീകരണം: മൈക്കിൾ ലോണെക്, 2004 (🔊 pdf nwc).

ദീ-പം എന്തുവിൻ ബാലികമാ-രെ,
ദീ-പം പേറി കൊണ്ടോടിങ്ങു വാ!
ഗ്രാ-മത്തിൽ ചൊല്ലിൻ ക്രിസ്തജന-നം,
ഉണ്ണി ഉറങ്ങി തൊട്ടി തന്നിൽ,
ഹാ! ഹാ! അമ്മയാം മേരി സു-ന്ദ-രി,
ഹാ! ഉണ്ണിയും നൽ സുന്ദരൻ!

മ-ർത്യരെ നിങ്ങൾ ഓടിവന്നീ-ടിൻ,
ത-ത്രപ്പെട്ടീടിൻ ചെന്നു കാണ്മാൻ.
പുൽ-ക്കൂട്ടിൽ നിങ്ങൾ ഉണ്ണിയെ കാണും,
മന്ദമായ് നിങ്ങൾ ആ-ഗ-മിപ്പിൻ,
ശൂ…ശൂ…ശാന്തമായ് കുഞ്ഞുറ-ങ്ങു-ന്നു,
ശൂ…ശാന്തമായ് കുഞ്ഞുറങ്ങി.