മനുഷ്യപാശങ്ങള്‍ കൊണ്ടു, സ്നേഹബന്ധനങ്ങള്‍ കൊണ്ടു തന്നേ, ഞാന്‍ അവരെ വലിച്ചു.@ഹോശേയ 11:4
ഛായാചിത്രം
ജോണ്‍ ഫോസെറ്റ്
1740–1817

ജോണ്‍ ഫോസെറ്റ്, സര്‍കംസ്റ്റാന്‍സ് ഓഫ് പബ്ലിക് വര്‍ഷിപ്പ് നെ അനുകരിച്ചുള്ള കീര്‍ത്തനങ്ങള്‍ (ലീഡ്സ്, ഇംഗ്ലണ്ട്: 1782) (Blest Be the Tie That Binds); . 1940 ലെ നിരവധി അക്കാദമി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ അവര്‍ ടൌണ്‍ എന്ന സിനിമയില്‍ ഈ ഗാനം പാടിയിട്ടുണ്ട്‌.

ഡെനിസ്, ഹാന്‍സ് ജി. നേഗ്ലി (🔊 pdf nwc).

ഛായാചിത്രം
ഹാന്‍സ് ജി. നേഗ്ലി
1773–1836

വെയിന്‍സ് ഗെയിറ്റ് ലെ കൊച്ചു പള്ളിയില്‍ പാതിരി ആയിരുന്ന ഡോ. ജോണ്‍ ഫോസെറ്റ്, 1772 ല്‍ ലണ്ടനിലെ ഒരു വലിയ പള്ളിയിലേക്ക് നിയമിക്കപ്പെട്ടു. അദ്ദേഹം ആ വിളി സ്വീകരിച്ചു വിടപറയും പ്രസംഗം ചെയ്തു. അദ്ദേഹത്തിന്റെ പുസ്തകങ്ങളും വീട്ടുപകരണങ്ങളും നിറച്ച വണ്ടികള്‍ തയ്യാറായി നിന്നു, ഇടവകാംഗങ്ങള്‍ ചുറ്റും കൂടി നിന്നു നിറകണ്ണുകളോടെ അവിടെ തന്നേ പാര്‍ക്കണം എന്നു അപേക്ഷിച്ചു. "ഓ ജോണ്‍, ജോണ്‍, എനിക്ക് ഇത് താങ്ങാന്‍ കഴിയുന്നില്ല" എന്നു അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞപ്പോള്‍ "എനിക്കും സാധിക്കുന്നില്ല; നാം പോകേണ്ട"എന്നു നല്ലവനായ ആ പാതിരിയും പ്രതിവചിച്ചു. വണ്ടികളില്‍ നിന്നും എല്ലാം ഇറക്കി അവഎല്ലാം പൂര്‍വ സ്ഥാനങ്ങളില്‍ വച്ചു. അദ്ദേഹത്തിന്റെ തീരുമാനം ഏവരും അതീവ സന്തോഷത്തോടെ സ്വീകരിച്ചു. ഈ സംഭവത്തിന്റെ ഓര്‍മ്മക്കായി അദ്ദേഹം ഈ ഗാനത്തിന്റെ വരികള്‍ എഴുതി. ഈ ഗാനവും "കാണും വരെയിനി നാം തമ്മില്‍", എന്ന ഗാനവും യാത്രയയപ്പുകളില്‍ ഏറ്റവും ഉപയോഗിക്കപ്പെടുന്ന ഗാനങ്ങളായി ലോകം മുഴുവനും അറിയപ്പെടുന്നു.

സാങ്കി, p. 123

ക്രിസ്തു-വിന്‍ സ്നേ-ഹത്തില്‍ ചിത്ത-ങ്ങളിന്‍ ബന്ധം
വാഴ്ത്ത-പ്പെട്ട-താക-ട്ടെങ്ങള്‍ ഹൃത്തി-ന്നൈക്യ-വുമേ

പ്രിയ പിതൃ മുമ്പില്‍ നാം യാ-ചിക്കു-ന്നിതാ
ഭയം പ്രത്യാ-ശാകാം-ക്ഷകള്‍ ഒന്നു താന്‍ ഞങ്ങള്‍ക്കു

താപ ഭാര ജലം വഹി-ക്കും നാം തമ്മില്‍
വാര്‍ക്കു-ന്നു ക-ണ്ണീരന്ന്യോന്ന്യം സഹ-താപ-മോടെ

വേര്‍പാ-ടിങ്ക-ലുണ്ടാം വേദ-ന മാനസേ
ചിത്തൈ-ക്യത്താല്‍ പാര്‍ത്തു വീണ്ടും ചേര്‍ത്ത-ണക്ക-പ്പെടും