സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആർത്തു പറഞ്ഞു.@യെശയാവു 6:3
ഛായാചിത്രം
സൈമണ്‍ സഖറിയ (1951–)

ഫോളിയറ്റ്‌ എസ്സ്. പീയർപോയന്റ്, ഓർബി ഷിപ്‌ലി രചിച്ച ലിറ യൂച്ചറിസ്റ്റിക്ക,രണ്ടാം പതിപ്പിൽ നിന്നും.1864. നിരവധി അക്കാദമി അവാർഡുകൾക്ക് ശുപാർശചെയ്യപ്പെട്ട 'ലിറ്റിൽ വുമൺ' എന്ന ചലച്ചിത്രത്തിന്റെ 1994 ലെ പതിപ്പിൽ ഈ ഗാനം ആലപിക്കപെടുകയുണ്ടായി . *3, 6, 7 ചരണങ്ങൾ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു സൈമണ്‍ സഖറിയ, 2017. .

ഡിക്സ് കൊൺറാഡ് കൊച്ചർ, 1838 (🔊 pdf nwc).

ഛായാചിത്രം
കൊൺറാഡ് കൊച്ചർ (1786–1872)

ഭൂമിയിൻ ഭം-ഗിക്കായും
വ്യോമ തേജ്ജ-സിന്നായും
നിത്യം ഞങ്ങ-ളിൻ ചുറ്റും
നിൽക്കും സ്നേ-ഹത്തിന്നായും

പല്ലവി

സ്തു-തി യാഗമേ-റ്റുന്നു**
പി-താവേ, നി-നക്കെങ്ങൾ.

രാ-പ്പകലിൻ ഘ-ടികൾ
പൂ, വൃ-ക്ഷം, കു-ന്നു, തടം
സൂര്യൻ, ചന്ദ്ര-താരങ്ങൾ
സർ-വ്വങ്ങടെ ഭംഗിക്കായ്

*കാഴ്ച്ച, കേൾവി നിൻ ദാനം
ഹൃത്തിൻ ശാന്തി സന്തോഷം
ശബ്ദം, കാഴ്ച നൽകുന്ന
സ്വർഗ്ഗ സന്തോഷത്തിനും

മാതാപിതാ-ക്കൾ മ-ക്കൾ
സോദര സോ-ദരികൾ
സ്നേ-ഹിതരെ-ന്നിവരിൻ
സ്നേ-ഹതോഷാ-ദി-കൾക്കായ്

ലോക-മെങ്ങും പ-വിത്ര
സ്നേ-ഹായാഗ-മർപ്പിച്ചു
ശുദ്ധ-കൈയ്ക-ളുയർത്തും
നിൻ തിരു സഭക്കായും

*രക്ത സാക്ഷി-കൾക്കായും,
ദീർഘ-ദർശ്ശി -കൾക്കായും
ധീര സാക്ഷി-കൾക്കായും
ശൈശവ സ്തുതി-ക്കായും

*ശുഭ്ര ധാരി കന്യക
കൃപയേറും മാതാവും
വി-ളങ്ങും നിൻ ഹൃത്തിനും
പാപമില്ലാ കർത്തന്നും

മാനു-ഷർക്കു സൗ-ജന്യം
നീ നൽ-കും നൽ വരങ്ങൾ
ഭൂസ്വർ-ഗ്ഗ കൃ-പകളാം
ഭൂ പുഷ്പം, സ്വർ-മുകുളം


**ക്രിസ്തോ സ്തുതി ചൊല്ലുന്നേ
എന്നു ആദ്യ രചനയിൽ കാണുന്നു.