അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.@മത്തായി 11:28
ഛായാചിത്രം
ജോണ്‍ എം. നീല്‍ (1818-1866)

മാര്‍ സഭയിലെ (യഹൂദ്യ) എട്ടാം നൂറ്റാണ്ടില്‍ സ്റ്റീഫന്‍ (Κόπον τε καὶ κάματον); ഗ്രീക്ക് ഭാഷയില്‍ നിന്നും ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തതു ജോണ്‍ എം. നീല്‍ 'ഹിംസ് ഓഫ് ഈസ്റ്റേണ്‍ ചര്‍ച്ചി'ല്‍ 1862ല്‍ പ്രസിദ്ധീകരിച്ചു . ഫസ്റ്റ് ഒബ്ലീക് ടോണിന്റെ ആഴ്ചയില്‍ (സംഗീതത്തിന്റെ ഒരു സാങ്കേതിക നാമം) നീല്‍ 'ഇഡിയോമെല' എന്നു ഒരു അസാധാരണ പേരും അതിനു നല്‌കി. എന്തായാലും പിന്നീട് ഈ വരികള്‍ യഥാര്‍ത്ഥ ഗ്രീക്ക് വരികളോളം പോരാ എന്നു നീല്‍ പറയുകയുണ്ടായി . 1940 ല്‍ 'അവര്‍ ടൌണ്‍ ' എന്ന ചലച്ചിത്രത്തില്‍ ഈ ഗാനം ആലപിക്കപ്പെടുകയും, നിരവധി അക്കാദമി അവാര്‍ഡുകള്‍ നേടുകയും ചെയ്തു; .

സ്റ്റെഫാനൊസ്, ഹെന്‍ട്രി ഡബ്ല്യൂ. ബെയ്ക്കര്‍, 1868 (🔊 pdf nwc). ആദ്യ രചയിതാവും ഡമാസ്കസിലെ ജോണി ന്റെ മരുമകനുമായ വ്യക്തിയുടെ പേര്‍ ആണ് ഈ രാഗത്തിന് നല്‌കിയിരിക്കുന്നതു.

ഛായാചിത്രം
ഹെന്‍ട്രി ഡബ്ല്യൂ. ബെയ്ക്കര്‍ (1821-1877)

ബ്ലാക്കം ഇംഗ്ലണ്ടിലെ ജെയിംസ് വാട്സണ്‍ ചില വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇങ്ങനെ എഴുതി "രക്ഷകനെ കുറിച്ചുള്ള അറിവിലേക്ക് അടുത്ത കാലത്ത് കടന്നുവന്ന മുതിര്‍ന്ന സണ്ടെസ്കൂള്‍ വിദ്യാര്‍ത്ഥിനികളില്‍ ഒരാളെ ഞാന്‍ സന്ദര്‍ശ്ശിക്കാറുണ്ടായിരുന്നു.. അവള്‍ സൗജന്യ രക്ഷയുടെ സുവിശേഷം കേട്ട് സ്വീകരിച്ച് ക്രമേണ വിശ്വാസം നിറഞ്ഞ ഒരു ഉറച്ച ക്രിസ്ത്യാനിയായി തീര്‍ന്നു. അവള്‍ കഠിന രോഗിയായി കിടപ്പിലായിരുന്നു എങ്കിലും അവളെ സന്ദര്‍ശിക്കുക എപ്പോഴും ഒരു സന്തോഷമായിരുന്നു. ഒരിക്കല്‍ അവള്‍ എന്നോട് പറഞ്ഞു, തലേന്നു രാത്രിയില്‍ ഏകാന്തതയുടെയും നിരാശയുടെയും കാര്‍മേഘം ആത്മാവിനെ മൂടി ദൈവത്താല്‍ തള്ളപ്പെട്ടവളായി അവള്‍ക്കു തോന്നി. എല്ലാം കറുപ്പ് നിറം ഉള്ളതായി തോന്നി. ആ നീണ്ട ഏകാന്ത രാത്രിയെ അവള്‍ ഭയപ്പെട്ടു. അത് അസാധാരണമായി തോന്നുകയും, അതിനുള്ള കാരണം ആരായുകയും ചെയ്തു. അപ്പോള്‍ ആ ഏകാന്ത രാത്രിയില്‍ നടവഴിയില്‍ കാലൊച്ച അവള്‍ കേട്ടു. ഫാക്ടറി ജോലി കഴിഞ്ഞു വരുന്ന ഒരു പുരുഷന്റെ പാദരക്ഷയുടെ ശബ്ദം അടുത്തു വരുന്നതായി തോന്നി. ഒരു ക്രിസ്ത്യന്‍ യോഗം കഴിഞ്ഞു വരികയാണെന്നു വ്യക്തമായിരുന്നു. ഭവനത്തില്‍ എത്തിയതിനാല്‍ അയാള്‍ ഏറെ സന്തോഷവാനായിരുന്നു. എന്നാല്‍ അവള്‍ ഉണര്‍ന്നു കിടക്കുന്ന ഭവനത്തിനടുത്തെത്തിയപ്പോള്‍ സന്തോഷ ധ്വനിയില്‍ അയാള്‍ ഉറക്കെ പാടി: "നീ ക്ഷീണിച്ചോ, നീ വലഞ്ഞോ?....പാദരക്ഷ അണിഞ്ഞ മലാഘയായിരുന്ന അയാള്‍ തന്‍റെ വഴിക്ക് നിറഞ്ഞ മനസ്സില്‍ ഉറക്കെ പാടി കടന്നു പോയി. ഏകാന്തതയില്‍ ക്ഷീണിച്ചു കിടന്ന അവളുടെ ഹൃദയത്തിലേക്ക് "ആശ്വസിക്ക" (ബി എറ്റ് റസ്റ്റ്‌ ) എന്ന വാക്കുകള്‍ ആഴ്ന്നു ഇറങ്ങി. നാഥന്റെ മേല്‍ ചാരിയപ്പോള്‍ അവളുടെ എല്ലാ കാര്‍മ്മേഘങ്ങളും നീങ്ങി സമാധാനവും ആശ്വാസവും ഹൃദയത്തില്‍ നിറഞ്ഞു, പിന്നീട് അവള്‍ക്കു ഒരു സംശയവും അവളെ അലട്ടിയില്ല.

സാങ്കി, പേജു. 115-16

നീ ക്ഷീണിച്ചോ, നീ വലഞ്ഞോ, വ്യാകുലപ്പെട്ടോ?
എങ്കല്‍ വിശ്രമിക്കുന്നേശു ചൊല്ലുന്നു.

താന്‍ നായകനാകില്‍ തന്റെ ലക്ഷ്യമെന്താകും?
പാദം കൈ വിലാവുകളില്‍ പാടുകള്‍.

രാജാവിനെന്നപോലുണ്ടോ രാജമുടിയും?
മുടിയുണ്ട് സൂക്ഷ്മം തന്നെ മുള്‍മുടി.

തന്‍ പിന്‍ ചെന്നാല്‍ താന്‍ ഇഹത്തില്‍ തരുന്നതെന്തു?
മഹാ ദുഃഖം, മഹാ യത്നം, മാ ക്ലേശം.

എന്നും തന്നില്‍ പറ്റിചേര്‍ന്നാല്‍ എന്തുണ്ടവനില്‍?
ദുഃഖം തീര്‍ന്നു യത്നം നീങ്ങി സ്വര്‍ പ്രാപ്തി.

എന്നെ ചേര്‍പ്പാന്‍ ഞാന്‍ യാചിച്ചാല്‍ എന്നെ തള്ളൂമോ?
ഇല്ലില്ലാകാശം ഭൂമിയും പോയാലും.

ഭദ്രം ചേര്‍ന്നു നിത്യം പാര്‍ത്താല്‍ ഭാഗ്യം ലഭ്യമോ?
വിശുദ്ധവാക്യം ചൊല്ലുന്നു ലഭ്യമാം.