ഞാന്‍ കുരുടനായിരുന്നു, ഇപ്പോള്‍ കണ്ണു കാണുന്നു എന്നു ഉത്തരം പറഞ്ഞു.@യോഹന്നാന്‍ 9:25
ഛായാചിത്രം
ജോണ്‍ ന്യൂട്ടണ്‍ (1725-1807)

ജോണ്‍ ന്യൂട്ടണ്‍, 1779 (Amazing Grace). ഓള്‍നീ ഹിംസ് ( ലണ്ടന്‍: ഡബ്ലിയു. ഒലിവര്‍, 1779). ഒഴിവു: അവസാന ചരണം ഇംഗ്ലീഷില്‍ എഴുതിയത് അജ്ഞാതന്‍്‍. ആദ്യമായി 1829 ല്‍ 'ബാപ്സിസ്റ്റ് സോങ്ങ്സ്റെര്‍' ല്‍ ആര്‍. വിന്‍ചെല്‍ (വെതെര്‍ സ് ഫീല്‍ഡ്, കണക്ടികട്ട്), 'ജറു ശ്ശലേം മൈ ഹാപ്പി ഹോം' എന്ന ഗാനത്തിന്റെ ഒടുവിലെ ചരണമായ് ചേര്‍ത്തു.

ന്യൂ ബ്രിട്ടന്‍ വെര്ജീനിയായിലെ ഹാര്‍മണിയില്‍ നിന്നും, ജെയിംസ് പി. കാറള്‍ & ഡേവിഡ് എസ്സ്. ക്ലേട്ടന്‍ (വിന്‍ചെസ്റെര്‍, വെര്‍ജീനിയ: 1831) (🔊 pdf nwc).

ഒരുപക്ഷെ ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും പ്രചാരം സിദ്ധിച്ച ഭക്തി ഗീതമാണ്‌ ഇത്- ഇതിനെക്കുറിച്ചു ഒരു ടെലിവിഷന്‍ ഡോക്കുമെന്ററി പോലും നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. അത് ഒരുപക്ഷെ അതിലെ വാക്കുകള്‍ രചയിതാവിനെ കൃത്യമായി ചിത്രീകരിച്ചിട്ടുള്ളതിനാല്‍ ആയിരിക്കാം. ജോണ്‍ ന്യൂട്ടണ്‍ ക്രിസ്തുവിലേക്ക് വരുന്നതിനു മുമ്പ് ഒരു അടിമക്കച്ചവടക്കാരന്‍ ആയിരുന്നു. അമേരിക്കന്‍ പ്രസിഡണ്ട് ആയിരുന്ന റൊണാല്‍ഡു റീഗന്റെ ശവസംസ്കാരവേളയില്‍ ഈ ഗീതം ആലപിക്കപ്പെട്ടു.

ഛായാചിത്രം
സൈമണ്‍ സഖറിയ (1951-)

ആശ്ചര്യ കൃപ ഇമ്പമേ എന്നെയും രക്ഷിച്ചു.
ഞാന്‍ അന്ധനായ്‌ കണ്ടെത്തി നീ തുറന്നെന്‍ കണ്ണുകള്‍

കൃപയേകും ഭയം ഉള്ളില്‍ കൃപയാല്‍ നീങ്ങിയേ
അനര്‍ഘമാം കൃപയതിന്‍ വിശ്വാസമെന്‍ ഭാഗ്യം

വൈഷ്മ്യമേറും മേട്ടിലും കൃപയാല്‍ താങ്ങിയേ
ആ ദിവ്യകൃപ ആശ്രയം വീട്ടിലെത്തും വരെ.

നന്മയിന്‍ വാഗ്ദത്തം തന്നെ എന്നാശയില്‍ സ്തൈര്യം
എന്‍ ഓഹരിയും ക്ഷേമവും ജീവിതാന്ത്യം വരെ

മര്‍ത്യമാം ദേഹ ചൈതന്യം നിശ്ചലമാകുമ്പോള്‍
മറക്കുള്ളില്‍ പ്രാപിക്കും ഞാന്‍ ശാന്തി ആനന്ദവും.

*മഞ്ഞു പോല്‍ മാറും ഭൂമിയും സൂര്യ ശോഭ മങ്ങും
എന്നെ വിളിച്ച ദൈവമോ എന്നേക്കും എന്‍ സ്വന്തം

വാഴ്ത്തീടും നിത്യതയോളം നിസ്തുല്ല്യ കൃപയെ
ആഴമാം സ്നേഹം ആശ്ചര്യം ആദി അനാദിയേ

*ആറാം ചരണം തര്‍ജ്ജിമ ചെയ്തത് സൈമണ്‍ സഖറിയ.