രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു എന്നും ഞാൻ നിങ്ങളോടു പറയുന്നു.@മത്തായി 18:20
ഛായാചിത്രം
സൈമണ്‍ സഖറിയ (1951-)

ചാൾസ് വെസ്ലി, 'ഹിംസ്‌ ഫോർ ദോസ് ദാറ്റ് സീക്ക് ആന്റ് ദോസ് ദാറ്റ് ഹേവ് റിഡംഷൻ ഇൻ ദി ബ്ലഡ് ഓഫ് ജീസസ് ക്രൈസ്റ്റ്‌' 1747 (All Praise to Our Redeeming Lord). സൈമണ്‍ സഖറിയ, 2017.

ആസ്‌മോൻ, കാൾ ജി.ഗ്ലെയ്സർ, 1828; ക്രമീകരണം: ലോവൽ മേസൺ, മോഡേൺ സാമിസ്റ്റ്, 1839 (🔊 pdf nwc).

ഛായാചിത്രം
ചാൾസ് വെസ്ലി (1707-1788)

സ്തോ-ത്രം പാടും ര-ക്ഷകനു,
കൃ-പ നൽകു-ന്നോനു.
താൻ വിളിച്ചു സൗ-ഖ്യം നൽകും,
തൻ മുഖം തേ-ടീടാം.

അ-ന്യോന്യം നാം പ-ണിതിടാം,
ഒ-ന്നായി തീ-രാം നാം.
മ-ഹത്വമാം തൻ വിളിക്കു,
കൈ കോർത്തു മുന്നേറാം.

താൻ ചൊ-രിയും വ-രങ്ങളെ,
നാം പോഷിപ്പി-ച്ചി-ടാം.
സ്നേ-ഹം കൃപ, ഒ-ഴുകിടും,
ന-ദി തന്നിൽ പോകാം.

ഒ-രുമയായ് ചി-ന്തിച്ചിടാം,
ഐ-ക്യത പാലിക്കാം.
ക്രി-സ്തുവിനായ് സ-മർപ്പിക്കാം,
ഏ-ക മാന-സരായ്.

ഏ-ക ദൈവ-ത്തിൻ ആനന്ദം,
നാം പങ്കു വച്ചീടാം.
മ-റ്റാർക്കുമേ അ-റിഞ്ഞിടാ,
ഈ ദിവ്യ സന്തോഷം.

യേ-ശുവുമായ് ഭൂ-വിൽ വാസം,
ഹാ!എത്ര ആ-നന്ദം!
സ്വ-ർഗ്ഗത്തിൽ പ-ര-മാനന്ദം,
സിം-ഹാസനത്തിൻ മുൻ.