അവള്‍ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകള്‍ ചുറ്റി വഴിയമ്പലത്തില്‍ സ്ഥലം ഇല്ലായ്കയാല്‍ പശുത്തൊട്ടിയില്‍ കിടത്തി.@ലൂക്കോസ് 2:7
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ജോര്‍ജ് മത്തീസണ്‍, 1885 & John T. McFarland (Away in a Manger); സൈമണ്‍ സഖറിയ, 2010.

ജെയിംസ് ആര്‍. മറെ, 1887 (🔊 pdf nwc).

ഛായാചിത്രം
ജെയിംസ് ആര്‍. മറെ
1841–1905

വിദൂരെയാ പുല്‍കൂട്ടില്‍ പുല്‍മെത്തയില്‍
കിടന്നോരാ പൈതലാം ഉണ്ണിയേശു
നല്‍ താരകള്‍ വാനില്‍ ‍മിന്നി തിളങ്ങി
മയങ്ങുമാ കുഞ്ഞിനെ എത്തിനോക്കി

കുഞ്ഞാട് കരഞ്ഞതാല്‍ കുഞ്ഞുണര്‍ന്നു
ഓ യേശുവാം പൈതല്‍ കരഞ്ഞില്ലൊട്ടും
ഞാന്‍ സ്നേഹിച്ചിടുന്നു കനിവേകണേ
രാ പോകുവോളം കൂടെ പാര്‍ത്തീടണേ

പിരിഞ്ഞകന്നീടല്ലേ എന്‍ യേശുവേ
സമീപത്തു നിന്നൊട്ടും പോയീടല്ലേ
അനുഗ്രഹിച്ചീടണേ പൈതങ്ങളെ
നീയൊത്തു വാണീടുവാന്‍ ചേര്‍ത്തീടണേ

ചിതീകരണം