അങ്ങനെ തന്നേ നിങ്ങളിൽ ആരെങ്കിലും തനിക്കുള്ളതു ഒക്കെയും വിട്ടുപിരിയുന്നില്ല എങ്കിൽ അവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല.@ലൂക്കോസ് 14:33
ഛായാചിത്രം
ജെയിംസ് മൌണ്ടന്‍
1844–1933

അജ്ഞാതം. എല്ലാ പകര്‍പ്പവകാശങ്ങളും പൊതുജനത്തിനു വിട്ടുകൊടുത്തിരിക്കുന്നു.

ജെയിംസ് മൌണ്ടന്‍, 1876 (🔊 pdf nwc).

ആത്മദേഹി ദേഹത്തെ കാഴ്ചയായ് വെയ്ക്കുന്നിതാ
നിൻ മുമ്പിൽ എൻ യേശുവേ എന്നും നിൻ വകയാവാൻ

പീഠത്തിന്മേൽ എന്നെ ഞാൻ വച്ചു തീയ്ക്കായ് കാക്കുന്നു
കാത്തു കാത്തിരിക്കുന്നേൻ തീ ഇറങ്ങാൻ നോക്കുന്നു

യാഗപീഠത്തിൽ നാഥാ ഞാൻ സമസ്തം നിൻ സ്വന്തം
നിന്റേതായ് കാത്തീടുക കുലുങ്ങാതെൻ വിശ്വാസം

യേശുവേ എൻ രക്ഷകാ നിൻ നാമം എൻ ആശ്രയം
രക്ഷയ്ക്കായി നോക്കുന്നിതാ നിൻ മൊഴി എൻ ശരണം

പാപത്തിന്നധികാരം തന്നിൽ നിന്നു വിട്ടു എൻ
അംഗങ്ങളെ നിൻ കരം തന്നിൽ ഏല്പിച്ചീടുന്നേൻ

ദൈവ സേവ ചെയ്‌വാനും ജയമോടു പാപത്തെ
കാൽക്കീഴിൽ മെതിപ്പാനും തൃക്കൈയ്യിൽ ഏല്പിക്കുന്നേ