അവര്‍ കുഞ്ഞാടിന്റെ രക്തത്തില്‍ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.@വെളിപ്പാടു 7:14
ഛായാചിത്രം
റവ. തോമസ്‌ കോശി
1857–1940

എലിഷ എ. ഹോഫ്മേന്‍, 1878 (Are You Washed in the Blood?), സ്പിരിച്ച്വല്‍ സോങ്ങ്സ് ഫോര്‍ ഗോസ്പല്‍ മീറ്റിഗ്സ് ആന്‍ഡ് ദി സണ്ടേസ്കൂള്‍ (ക്ലീവ് ലാന്‍ഡ് ഒഹായോ: ബേയ്കര്‍ ആന്‍ഡ് സ്മെല്ലീ, 1878); റവ. തോമസ്‌ കോശി (1857–1940) (🔊 pdf nwc).

ഛായാചിത്രം
എലിഷ എ. ഹോഫ്മേന്‍
1839–1929

ശുദ്ധിക്കായ് നീ യേശുസമീപെ പോയോ?
കുളിച്ചോ കുഞ്ഞാട്ടിൻ രക്തത്തിൽ
പൂർണ്ണാശ്രയം ഈ നിമിഷം തൻ കൃപ
തന്നിൽ വച്ചോ? ശുദ്ധിയായോ നീ?

പല്ലവി

കുളിച്ചോ…കുഞ്ഞാട്ടിൻ ആത്മശുദ്ധിനൽകും രക്തത്തിൽ
ഹിമം പോൽ നിഷ്കളങ്കമോ നിൻ അങ്കി
കുളിച്ചോ കുഞ്ഞാട്ടിൻ രക്തത്തിൽ

അനുദിനം രക്ഷകൻ പക്ഷത്തോ നീ-
ശുദ്ധിയായ് നടന്നീടുന്നതു?
ക്രൂശേറിയ കർത്തനിൽ നിനക്കുണ്ടൊ-
വിശ്രമം നാഴിക തോറുമേ?

കർത്തൻ വരവിൽ നിൻ അങ്കി ശുദ്ധമോ-
ഏറ്റവും വെണ്മയായ് കാണുമോ?
സ്വർപ്പുരത്തിൽ വാസം ചെയ്തീടാൻ യോഗ്യ-
പാത്രമായ് തീരുമോ അന്നാളിൽ?

പാപക്കറ ഏറ്റ അങ്കി നീ നീക്കി-
കുഞ്ഞാട്ടിൻ രക്തത്തിൽ കുളിക്ക.
ജീവനീരൊഴുകുന്നു അശുദ്ധർക്കായ്,
കുളിച്ചു ശുദ്ധിയായീടുക.