പെട്ടെന്ന് സ്വര്‍ഗ്ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൂതനോട് ചേര്‍ന്നു ദൈവത്തെ പുകഴ്ത്തി, അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം; ഭൂമില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്ക്‌ സമാധാനം എന്നു പറഞ്ഞു.@ലൂക്കോസ് 2:13–14
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ജെയിംസ് മോട്ഗോമറി, 1816 (Angels from the Realms of Glory). അദ്ദേഹത്തിന്റെ ദി ഐറിസ് എന്ന ഷെഫീല്‍ഡ് ന്യൂസ് പേപ്പറിന്റെ 1816 ലെ ക്രിസ്സ്തുമസ് സന്ധ്യയിലെ പതിപ്പില്‍ പ്രസിദ്ധീകരിച്ചു. 1825 ല്‍ ക്രിസ്ത്യന്‍ സാമിസ്റ്റില്‍ അതു പുനര്‍പ്രസിദ്ധീകരിക്കപ്പെട്ടു. അഞ്ചാമത് ചരണം 1925 ലെ ക്രിസ്തുമസ് ബോക്സ്‌; എന്നതില്‍ നിന്നും ചേര്‍ത്തിരിക്കുന്നു. സൈമണ്‍ സഖറിയ, 2011.

റീജന്റ് സ്ക്വയര്‍, ഹെന്‍റി ടി. സ്മാര്‍ട്ട്, സാംസ് ആന്‍ഡ് ഹിംസ് ഫോര്‍ ഡിവൈന്‍ വര്‍ഷിപ്പ് (ലണ്ടന്‍: 1867) (🔊 pdf nwc).

ഛായാചിത്രം
ഹെന്‍റി ടി. സ്മാര്‍ട്ട്
1813–1879

സൃഷ്ടി ഗാനം പാടും ദൂതര്‍
വാനില്‍ ആടി പാടുന്നു
സൃഷ്ടി ഗാനം പാടും നമ്മള്‍
നാഥന്‍ ജാതം പാടീടാം

പല്ലവി

വന്നു കൂടിന്‍, ആരാധിപ്പിന്‍
യേശു ക്രിസ്തു രാജാവെ

ആട്ടിടയര്‍ രാത്രി കാലേ
ആട്ടിന്‍ കൂട്ടം പാര്‍ക്കവേ
നമ്മോടോത്തായ് ദൈവം ഇന്നു
ശിശു ശോഭ മിന്നുന്നു.

പല്ലവി

ശാസ്ത്രിമാരെ കണ്‍തുറപ്പിന്‍
ദൂരെ കാണ്മിന്‍ മഹത്വം
ലോകത്തിന്‍ ലക്ഷ്യത്തെ കാണ്മിന്‍
ജന്മ താരം കണ്മുന്നില്‍

പല്ലവി

ശുദ്ധര്‍ നിന്നെ വണങ്ങുന്നു
ഭക്ത്യാദരം സമ്മോദം
പെട്ടന്നായി ദൈവപുത്രന്‍
ഇറങ്ങും തന്‍ ആലയെ

പല്ലവി

അനുതാപാല്‍ വന്നിടുവിന്‍
പാപികളെ തന്‍ മുന്‍പില്‍
നാശയോഗ്യരായ നിങ്ങള്‍
മോചിതരായ് തീരുവിന്‍

പല്ലവി

ശിശുവാം ഈ പൈതല്‍ നാളെ
താതനൊത്തു വാണീടും
രാജ്യങ്ങള്‍ അടുത്തുകൂടി
മുഴങ്കാല്‍ മടക്കുമേ

പല്ലവി

സൃഷ്ടികളെ വാഴ്ത്തിപാടിന്‍
താത പുത്രാ ആത്മാവെ!
എന്നും ആര്‍ത്തു പാടിടുവിന്‍
ത്രിത്വത്തെ നാം നാള്‍ തോറും

പല്ലവി

ആരാധിക്കുന്നു ഞങ്ങളെല്ലാം
താത പുത്രനാത്മാവേ
ഏകനായ ദൈവാത്മാവെ
സ്വര്‍ഗ്ഗത്തിന്‍ സിംഹാസനെ

പല്ലവി

ഹല്ലേലൂയ്യ! ഹല്ലേലൂയ്യ!
സ്വര്‍ഗ്ഗം വാഴും ത്രിത്വമേ!

ഛായാചിത്രം
Adoration of the Magi
Giovanni Battista Tiepolo
1696–1770