ഉണർന്നിരിപ്പിൻ; വിശ്വാസത്തിൽ നിലനില്പിൻ; പുരുഷത്വം കാണിപ്പിൻ; ശക്തിപ്പെടുവിൻ.@കൊരിന്ത്യർ 16:13
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ഐസക്ക്‌ വാട്സ്, 1721–24 കളിൽ (Am I a Soldier of the Cross?) കളിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ അനുബന്ധമായി ഇത് പ്രത്യക്ഷപ്പെട്ടു. 1 കൊരിന്ത്യർ16:13 നെ ആസ്പദമാക്കി തയ്യാറാക്കിയ ഒരു പ്രസംഗത്തിനോട് അനുബന്ധിച്ച് ആണു വാട്സ് ഈ ഗാനം ചേർത്തിരുന്നത്. മറ്റൊരു ക്രമീകരണം വെൻ ദി ബേറ്റിൽ'സ് ഓവർ എന്നതിൽ കാണാം. വാക്കുകൾ പുനർഘടന ചെയ്തത് ഡു ഐ ബിലീവ് വാട്ട് ജീസസ് സെയ്ത്ത്? എന്നതിൽ ഒരൊറ്റ ഗാനമായി കാണാവുന്നതാണു. പല്ലവി സേങ്കിയുടെ "സേക്രഡ് സോങ്ങ്സ് ആന്റ് സോളോസ്" ൽ നിന്നും. സൈമണ്‍ സഖറിയ, 2015.

ഐറ ഡേവിഡ് സേങ്കി, 1890 (🔊 pdf nwc)

ഛായാചിത്രം
ഐറ ഡേവിഡ് സേങ്കി
1840–1908

ഞാൻ ക്രൂശിൻ യോദ്ധാവല്ലയോ?
കുഞ്ഞാട്ടിൻ പിൻഗാമി,
തൻ ലക്ഷ്യം ലജ്ജയല്ലൊട്ടും,
ലജ്ജിക്കാ തൻ പേരിൽ!

പല്ലവി

എൻ പേർക്കായ് മരിച്ചതാം
എന്റെ ക്രിസ്തൻ നാമത്തിൽ
കിരീടം പ്രാപിച്ചീടുമേ
എന്തു വന്നീടിലും

വാനോളം മഹിമ വേണമോ?
പൂമെത്ത വേണമോ?
മറ്റുള്ളോർ പൊരുതി നേടുമ്പോൾ,
രക്തം ചിന്തീടുമ്പോൾ.

ആരാണെൻ ശത്രു പോരിതിൽ?
പ്രളയം നേരിടാൻ,
മിത്രമായ് ആരു ലോകത്തിൽ?
ദൈവമായ് ചേർത്തിടാൻ.

യുദ്ധം ചെയ്യേണം വാഴുവാൻ,
ധൈര്യം താ ദൈവമേ;
കഷ്ടം, ശോ-ധന നേരിടും,
നിൻ വാക്കിൻ ശക്തിയാൽ!

നിൻ ശുദ്ധർ മ്രുത്യുവൊന്നിനാൽ
ഈ പോരിൽ ജയിക്കും;
ജയം വിശ്വാസകണ്ണിനാൽ,
ദൂരെയായ് കണ്ടവർ!

മഹത്വ നാൾ വന്നീടുമ്പോൾ-
ജയത്തിൻ അങ്കിയാൽ,
നിൻ സേന വാനിൽ മിന്നുമ്പോൾ,
മഹത്വം നിൻ സ്വന്തം!