ഉണര്‍ന്നിരിപ്പിന്‍; വിശ്വാസത്തില്‍ നിലനില്പിന്‍; പുരുഷത്വം കാണിപ്പിന്‍; ശക്തിപ്പെടുവിന്‍.@1 കൊരിന്ത്യര്‍ 16:13
ഛായാചിത്രം
വോല്‍ബ്രീറ്റ് നാഗല്‍
1867–1921

ഐസക്ക്‌ വാട്സ് തന്റെ പ്രസംഗങ്ങളോട് ഈ വരികള്‍ ചേര്‍ത്തു, 1721-4 (Am I a Soldier of the Cross?); വോല്‍ബ്രീറ്റ് നാഗല്‍. 1 കൊരിന്ത്യര്‍ 16:13. ആസ്പദമാക്കി താന്‍ പ്രസംഗിക്കാന്‍ തയ്യാറാക്കിയ പ്രസംഗത്തോട് ചേര്‍ത്തു വാട്സ് ഇത് എഴുതി. മറ്റൊരു ക്രമീകരണം കാണുക: വെന്‍ ദി ബേറ്റില്‍സ് ഓവര്‍.

ഐറ ഡേവിഡ് സേങ്കി, 1890 (🔊 pdf nwc)

ഛായാചിത്രം
ഐറ ഡേവിഡ് സേങ്കി
1840–1908

എന്‍ ക്രിസ്തന്‍ യോദ്ധാവാകുവാന്‍ ചേര്‍ന്നേന്‍ തന്‍ സൈന്യത്തില്‍
തന്‍ ദിവ്യ വിളി കേട്ടു ഞാന്‍ ദൈവാത്മശക്തിയാല്‍

പല്ലവി

നല്ല പോര്‍ പൊരുതും ഞാന്‍
എന്‍ ക്രിസ്തന്‍ നാമത്തില്‍
വാടാ കിരീടം പ്രാപിപ്പാന്‍
തന്‍ നിത്യ രാജ്യത്തില്‍

തന്‍ ക്രൂശു ചുമന്നീടുവാന്‍ ഇല്ലൊരു ലജ്ജയും
എന്‍ പേര്‍ക്കു കഷ്ടപ്പെട്ടു താന്‍ എന്നെന്നും ഓര്‍ത്തിടും

പല്ലവി

പിശാചിനോട്‌ ലോകവും ചേര്‍ന്നീടും വഞ്ചിപ്പാന്‍
വേണ്ടാ നിന്‍ ചപ്പും കുപ്പയും എന്നുരച്ചീടും ഞാന്‍

പല്ലവി

ഓര്‍ മുള്‍ക്കിരീടം ആല്ലയോ എന്‍ നാഥന്‍ ലക്ഷണം?
തന്‍ യോദ്ധാവാഗ്രഹിക്കുമോ ഈ ലോകാഡംഭരം?

പല്ലവി

ഞാന്‍ കണ്ടു വലിയ സൈന്യമായ് വിശ്വാസ വീരരെ
പിന്‍ ചെല്ലും ഞാനും നിശ്ചയം ഈ ദൈവ ധീരരെ

പല്ലവി

കുഞ്ഞാട്ടിന്‍ തിരു രക്തത്താല്‍ എനിക്കും ജയിക്കാം
തന്‍ സര്‍വ്വായുധവര്ഗ്ഗത്താല്‍ എല്ലാം സമാപിക്കാം

പല്ലവി

വല്ലൊരു മുറിവേല്‍ക്കുകില്‍ നശിക്കയില്ല ഞാന്‍
തന്‍ ശത്രുവിന്റെ കൈകളില്‍ ഏല്പിക്കയില്ല താന്‍

പല്ലവി

എന്‍ ജീവനെയും വയ്ക്കുവാന്‍ എന്‍ നാഥന്‍ കല്‍പ്പിക്കില്‍
സന്തോഷത്തോടോരുങ്ങും ഞാന്‍ തന്‍ ക്രൂശിന്‍ ശക്തിയാല്‍

പല്ലവി

വിശ്വാസത്തിന്റെ നായകാ ഈ നിന്റെ യോദ്ധാവേ
വിശ്വസ്തനായി കാക്കുക നല്‍ അന്ത്യത്തോളമേ.

പല്ലവി