താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു.@ഉല്പത്തി 1:31
ഛായാചിത്രം
സൈമണ്‍ സഖറിയ (1951–)

സിസിൽ എഫ്. അലക്സാണ്ടർ, ഹിംസ് ഫോർ ലിറ്റിൽ ചിൽഡ്രൻ, 1848 (All Things Bright and Beautiful). അയർലണ്ടിലെ സിൽഗൊ എന്ന സ്ഥലത്തിനടുത്തുള്ള മാർക്രീ കൊട്ടാരത്തിൽ വച്ച് ആണു അലക്സാണ്ടർ ഈ വരികൾ എഴുതിയത് എന്ന് കരുതപ്പെടുന്നു. സൈമണ്‍ സഖറിയ, 2015.

ബ്രൈറ്റ് ആന്റ് ബ്യൂട്ടിഫുൾ, വില്ല്യം എച്ച്. മോങ്ക് (🔊 pdf nwc).

ഛായാചിത്രം
സിസിൽ എഫ്. അലക്സാണ്ടർ (1818–1895)

ഭംഗിയേറും സൃഷ്ടികൾ
ജീ-വ-ജാലങ്ങളും
അ-തി-ശയ സൃഷ്ടികൾ
ദൈവം താൻ സൃഷ്ടിച്ചു

പല്ലവി

വിരിയും പുഷ്പ-ത്തിനും
പാടുന്ന പ-ക്ഷിക്കും
നല്കി താൻ നൽ വർണ്ണങ്ങളെ
കുഞ്ഞു ചിറകേകി

ധനവാനു മാളിക
ദരിദ്രൻ പുറത്തും
ദൈവം സൃഷ്ടിച്ചവരെ
ഓരോ സ്ഥാനത്താക്കി

നീലയായ കുന്നുകൾ
ഒഴുകും നദികൾ
സൂര്യനുടെ ശോഭയും
വാനത്തിൻ ഭംഗിയും

ശീത കാല കാറ്റതും
വേനലിൻ സൂര്യനും
മധുര കനികളും
എല്ലാം താൻ സൃഷ്ടിച്ചു

ഉന്നത മരങ്ങളും
പുല്ലിൻ മൈതാനവും
ആറ്റിൻ പുല്ലിൻ പൂക്കളും
എന്നും പറിക്കുവാൻ

കണ്‍കൾ കാണുവാൻ
വായ്‌ തന്നു ഘോഷിപ്പാൻ
ദൈവം എത്ര ഉന്നതൻ
സൃഷ്ടിച്ചു മേന്മയായ്