അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നൽകി; അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും യേശുക്രിസ്തു കർത്താവു എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.@ഫിലിപ്പിയർ 2:9–11
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

എഡ്വേർഡ് പെവോനെ. 1779 ൽ ആദ്യചരണം 'ദി ഗോസ്പൽ മാഗസിനി'ൽ അജ്ഞാതനായ ഒരു വ്യക്തിയാൽ പ്രസിദ്ധീകരിക്കപ്പെട്ടു. 1780 ഏപ്രിലിൽ, അതേ മാസിക എട്ടു ചരണങ്ങൾ "ഓൺ ദി റിസറക്ഷൻ, ദി ലോർഡ്‌ ഈസ് കിംഗ്‌" എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ചു. ആറു വർഷങ്ങൾക്കു ശേഷം, അജ്ഞാതന്റെ പേരിൽ വീണ്ടും ഇതു പൊന്തി വന്നു; ഇത്തവണ അനുബന്ധമായി "എഡ്വേഡ് പെവോനെ" എന്ന പേരു രഹസ്യകോഡിൽ -എക്രോസ്റ്റിക്-(ഓരോ വരികളുടെയും ആദ്യ അക്ഷരങ്ങളോ വാക്കുകളോ ഒരുമിച്ചു വായിച്ചാൽ വെളിപ്പെടുന്ന രീതിയിൽ) അടങ്ങിയ ഒരു കവിതയും അനുബന്ധമായി ചേർത്തിരുന്നു. തർജ്ജിമ: അജ്ഞാതം. 2,3,6,7ചരണങ്ങൾ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു സൈമണ്‍ സഖറിയ, 2016. എല്ലാ പകര്‍പ്പവകാശങ്ങളും പൊതുജനത്തിനു വിട്ടുകൊടുത്തിരിക്കുന്നു.

കൊറൊണേഷൻ, ഒളിവർ ഹോൾഡൻ, യൂണിയൺ ഹാർമ്മണി ഓർ യൂണിവേർസൽ കളക്ഷൻ ഓഫ് സേക്രഡ് മ്യൂസിക് (ബോസ്റ്റൺ, മാസ്സച്ചുസെറ്റ്സ്: 1793) (🔊 pdf nwc).

ഛായാചിത്രം
എഡ്വേർഡ് പെവോനെ
1726–1792

ഇല്ലിനോയ് പിയോറിയയിലെ സുപ്രസിദ്ധ സണ്ടേസ്കൂൾ പ്രവർത്തകനായിരുന്ന മിസ്റ്റർ വില്ല്യം റെയ്നോൾഡ്സ്, ഒരു മിഷ്യണറിയുടെ അധരങ്ങളിൽ നിന്നും കേട്ട കാര്യം താഴെ പറയും വിധം വിവരിക്കുന്നു. റവ. ഇ.പി.സ്കോട്ട് എന്ന സുവിശേഷകൻ ഇന്ത്യയിൽ വേല ചെയ്യുമ്പോൾ ഇതുവരെ കണ്ടിട്ടില്ലാത്തവണ്ണം അസാധാരണക്കാരനായ ഒരു അപരിഷ്കൃത മനുഷ്യനെ വഴിയിൽ വച്ചു കാണുവാൻ ഇടയായി. അയാളെക്കുറിച്ച് അന്വേഷിച്ചപ്പോൾ മലമ്പ്രദേശങ്ങളിൽ താമസിക്കുന്ന ഒരു കൂട്ടം ഗോത്രക്കാരുടെ ഒരു പ്രതിനിധി ആണു അയാൾ എന്നും, വ്യാപാരസംബന്ധമായി വന്നിരിക്കയാണെന്നും മനസ്സിലായി. കൂടുതൽ അന്വേഷിച്ചപ്പോൾ ഒരിക്കലും അവിടെ ആരും അവരോടു സുവിശേഷം പ്രസംഗിച്ചിട്ടില്ലെന്നും, കൊലപാതകികൾ നിറഞ്ഞ അവിടെ കടന്നു ചെല്ലുന്നതു തന്നെ അപകടം പിടിച്ച കാര്യമാണു എന്നും മനസ്സിലായി. ജീവന്റെ അപ്പം അവരുമായി പങ്കുവക്കുവാനുള്ള വാഞ്ച അദ്ദേഹത്തിൽ ആളിക്കത്തി. അനന്തരം, അദ്ദേഹം തന്റെ താമസ സ്ഥലത്ത് ചെന്നു ദൈവീക നടത്തിപ്പു അറിയാൻ മുട്ടിന്മേൽ വീണു യാചിച്ചു. എണീറ്റ് തന്റെ സഞ്ചിയിൽ എല്ലാം നിറച്ചു, തനിക്ക് സുപരിചിതമായ വയലിനും, തന്റെ ദേശാടനത്തിന്നുള്ള ഊന്നുവടിയും എടുത്ത് 'മക്കദോന്യ വിളി' കേട്ട ദിക്കിലേക്ക് യാത്ര പുറപ്പെട്ടു.

അദ്ദേഹം തന്റെ സഹസുവിഷേഷകരോട് വിട പറഞ്ഞപ്പോൾ അവർ പറഞ്ഞു "ഞങ്ങൾ നിന്നെ വീണ്ടും കാണുകയില്ല. നീ പോകുന്നതു നിനക്ക് ഭ്രാന്ത് പിടിച്ചിട്ടാണു" എന്നു. ഒരു മനുഷ്യജീവിയേയും കണ്ടുമുട്ടാതെ രണ്ടു ദിവസത്തെ വഴി യാത്ര ചെയ്തശേഷം മലകളിൽ ഒരുകൂട്ടം അപരിഷ്കൃതരാൽ ചുറ്റപ്പെട്ടതായി അറിഞ്ഞു. എല്ലാ കുന്തമുനകളും അവന്റെ നെഞ്ചിനു നേർക്ക്‌ തിരിഞ്ഞിരുന്നു. മറ്റൊരു വഴിയും ഇല്ലാതിരിക്കെ എന്തുചെയ്യണം എന്നു അറിയാതിരുന്നപ്പോൾ പാട്ടിന്റെ ശക്തി ഉപയോഗിച്ച് യേശുവിന്റെ നാമം അവരോടു പങ്കു വക്കുവാൻ തീരുമാനിച്ചു. തന്റെ വയലിൻ പുറത്തെടുത്ത് കണ്ണുകൾ അടച്ച് വായിക്കുവാൻ തുടങ്ങി:

എല്ലാരും യേശു നാമത്തെ

കണ്ണു തുറക്കുവാൻ ഭയന്നു, മൂന്നാം ചരണം വരെ അദ്ദേഹം പാടി. ഒടുവിൽ ഇങ്ങനെ പാടുന്ന സമയത്തു ഭൂ ജാതി ഗോത്രം ഏവരും

അദ്ദേഹം കണ്ണുകൾ തുറന്ന് അവർ എന്ത് ചെയ്യുവാൻ പോകുന്നു എന്ന് നോക്കി. ഹാ! കുന്തങ്ങൾ എല്ലാം അവർ കയ്യിൽ നിന്നും താഴെ ഇട്ടിരിക്കുന്നു, അവരുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി കൊണ്ടിരിക്കുന്നു. അനന്തരം അവർ അദ്ദേഹത്തെ അവരുടെ ഭവനങ്ങളിൽ കൈക്കൊണ്ടു. അദ്ദേഹം അവരുടെ ക്ഷണനം സ്വീകരിച്ചു. രണ്ടര വർഷങ്ങൾ അദ്ദേഹം അവരുടെ ഇടയിൽ പാർത്തു. അദ്ദേഹത്തിന്റെ വേല വളരെ അനുഗ്രഹിക്കപ്പെട്ടതായി തീരുകയും അവരുടെ സ്നേഹത്തിനു പാത്രീഭൂതനാകുകയും ചെയ്തു. പിന്നീട് അനാരോഗ്യം മൂലം അവിടം വിടുവാൻ നിർബന്ധിതനായപ്പോഴും മുപ്പതു മൈലുകളോളം അവർ കൂടെ അനുഗമിച്ച് അദ്ദേഹത്തെ യാത്രയാക്കി.

വീണ്ടും ഞങ്ങളുടെ ഇടയിൽ കടന്നു വരേണമേ എന്നു അവർ പറഞ്ഞു. വീണ്ടും അദ്ദേഹം തിരിച്ചു അവിടെ പോയി, ഇന്നും താൻ അവിടെ തന്റെ വേല തുടരുന്നു.

മോറിസൺ, പേജുകൾ. 157–58

എല്ലാരും യേശു നാമത്തെ
എന്നേയ്ക്കും വാഴ്ത്തീടീൻ
മന്നനായ് വാഴിപ്പിൻ ദൂതർ
നാം വാഴ്ത്തിൻ വാഴ്ത്തിൻ
വാഴ്ത്തിൻ യേശുവേ

സാറാ-ഫുകൾ വാഴ്ത്തീ-ടട്ടെ
എന്നും വണങ്ങട്ടെ
ഗായ-കരിൻ നായ-കനെ
നാം വാഴ്ത്തിൻ വാഴ്ത്തിൻ
വാഴ്ത്തിൻ യേശുവേ

പ്രഭാ-ത താരം വാ-ഴ്ത്തട്ടെ
ഭൂ-സൃ-ഷ്ടിതാവിനെ
യിസാ-യേലിൻ വൻശ-ക്തി താൻ
നാം വാഴ്ത്തിൻ വാഴ്ത്തിൻ
വാഴ്ത്തിൻ യേശുവേ

യാഗപീഠത്തിൻ കീഴുള്ള
തൻ രക്തസാക്ഷികൾ
പുകഴ്ത്തീശായീ മുളയെ
നാം വാഴ്ത്തിൻ വാഴ്ത്തിൻ
വാഴ്ത്തിൻ യേശുവേ

വീണ്ടെടുത്ത യിസ്രായേലിൻ
ശേഷിച്ചോർ ജനമേ
വാഴ്ത്തീടിൻ രക്ഷിതാവിനെ
നാം വാഴ്ത്തിൻ വാഴ്ത്തിൻ
വാഴ്ത്തിൻ യേശുവേ

ദാവീദിൻ വം-ശം വാ-ഴ്ത്തട്ടെ
ദാവീ-ദിൻ ദൈവത്തെ
മനുഷ്യപുത്രനായോനെ
നാം വാഴ്ത്തിൻ വാഴ്ത്തിൻ
വാഴ്ത്തിൻ യേശുവേ

മറ-ക്കൊലാ തൻ സ്നേ-ഹത്തെ
നിൻ കഷ്ടകാലത്തിൽ
സർവ്വം സമർ-പ്പിച്ചാ-ർപ്പിടാം
നാം വാഴ്ത്തിൻ വാഴ്ത്തിൻ
വാഴ്ത്തിൻ യേശുവേ

ഭൂ ജാതി ഗോത്രം ഏവരും
ഭൂപനെ കീർത്തിപ്പിൻ
ബഹുലപ്രഭാവാൻ തന്നെ
നാം വാഴ്ത്തിൻ വാഴ്ത്തിൻ
വാഴ്ത്തിൻ യേശുവേ

സ്വർഗ്ഗ സൈന്യത്തോടൊന്നായ്
സാഷ്ടാംഗം വീണിടാം
നിത്യ ഗീതത്തിൽ യോജിച്ചു
നാം വാഴ്ത്തിൻ വാഴ്ത്തിൻ
വാഴ്ത്തിൻ യേശുവേ