കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.@ലൂക്കോസ് 2: 11

അജ്ഞാതം.

സാമൂവേൽ ഏഷ്മീഡ്, ദി മ്യൂസിക്കൽ റിപ്പോസിറ്ററി (ഫിലദൽഫിയ, പെൻസിൽവാനിയ, 1847), പേജ് 96 (🔊 pdf nwc).

യേശു ഇന്നു ജനിച്ചു
ദൈവം അവതരിച്ചു
നമ്മെ രക്ഷിച്ചീടാന്‍-

പല്ലവി

ദൈവത്തിന്നു സ്തോത്രം
സ്തോത്രം സ്തോത്രം സ്തോത്രം
ദൈവത്തിന്നു സ്തോത്രം
നാമെല്ലാരും പാടേണം—

ദാവീദിന്‍റെ ഗ്രാമത്തില്‍
ബേത്ലഹേം നഗരത്തില്‍
ശിശു ഭൂജാതനായ്‌—

ദൈവ ദൂതന്മാര്‍ വന്നു
ലോകരോടറിയിച്ചു
ഈ സുവിശേഷത്തെ—

ദൈവത്തിനു മഹത്വം
മര്‍ത്യരില്‍ പ്രസാദവും
സമ്പൂര്‍ണ്ണമായ്‌ വന്നു—

യൂദന്മാരഖിലവും
ശേഷം സര്‍വ്വജനവും
ഐക്യമായ്‌ പാടണം—