ദൈവത്തിന്റെ സ്നേഹം നമുക്കു നല്കപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നുവല്ലോ.@റോമർ 5:5
ഛായാചിത്രം
സൈമണ്‍ സഖറിയ (1951-)

ഫിലിപ്പ് പി.ബ്ലിസ്സ്, 1870 (Jesus Loves Even Me). ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു അജ്ഞാതൻ. 5മത്തെ ചരണം വിവര്‍ത്തനം ചെയ്തതു സൈമണ്‍ സഖറിയ, 2014.

ഫിലിപ്പ് പി.ബ്ലിസ്സ് (🔊 pdf nwc).

ഛായാചിത്രം
ഫിലിപ്പ് പി.ബ്ലിസ്സ്
(1838-1876)

1870 ജൂണിൽ ആയിരുന്നു എന്നു എനിക്ക് തോന്നുന്നു സ്നേഹിക്കുന്നെന്നെയും എഴുതപ്പെട്ടതു. ബ്ലിസ് ദമ്പദികൾ ആക്കാലത്ത്‌ 43 സൌത്ത് 'മേയ്' സ്ട്രീറ്റ്, (ഇല്ലിനോയ്) ചിക്കാഗൊയിൽ എന്റെ കുടുബത്തോടൊന്നിച്ചായിരുന്നു താമസിച്ചിരുന്നതു . ഒരു പ്രഭാതത്തിൽ മിസ്സസ്സ് ബ്ലിസ് പ്രാതലിന്നായ് മുറിയിലേക്ക് ഇറങ്ങി വന്നപ്പോൾ ഇങ്ങിനെ പറഞ്ഞു: "കഴിഞ്ഞ രാത്രി മിസ്റ്റർ ബ്ലിസ്സിനു ഒരു രാഗം നൽകപ്പെട്ടു, അത് അദ്ധേഹം രചിച്ച ഗാനങ്ങളിൽ വച്ച് ദീർഘകാലം ഉപയോഗിക്കപ്പെടാൻ ഇടയുള്ള ഒരു ഗാനമായിരിക്കുമെന്നു എനിക്ക് തോന്നുന്നു. ഈ പ്രഭാതം മുഴുവനും ഞാൻ അത് പാടിക്കൊണ്ടിരിക്കയായിരുന്നു, അത് മനസ്സിൽ നിന്നും മായ്ച്ചു കളയുവാൻ കഴിയുന്നില്ല." അവർ അതിനു ശേഷം"യേശു സ്നേഹിക്കുന്നെ" എന്ന ഗാനത്തിന്റെ രാഗം പാടി. ഒരു ക്രിസ്ത്യാനിക്കു സമാധാനവും ശാന്തിയും ലഭ്യമാകുന്നതു -താൻ യേശുവിനെ സ്നേഹിക്കുന്നത് മൂലം അല്ല; മറിച്ചു യേശു അവനെ സ്നേഹിക്കുന്നതു മൂലം ആണ്- എന്ന ചിന്ത ആയിരുന്നു ഇത് രചിക്കുവാൻ ബ്ലിസ്സിനു പ്രചോദനമായി തീർന്നത്. ക്രിസ്തുവിന്റെ സ്നേഹം ഹൃദയത്തിൽ നിറയുന്നതിന്റെ അനന്തര ഫലമായിട്ടാണ്‌, സ്നേഹവും സമർപ്പണവും ഉണ്ടാകുന്നതു...എത്രയോ അനേകം പാപികളെയും സംശയിക്കുന്ന ക്രിസ്ത്യാനികളെയും യേശുവിലേക്കു നയിക്കുവാൻ ഈ ചെറിയ ഗാനത്തെ ദൈവം ഉപയോഗിച്ചു എന്നു നിത്യതയിൽ മാത്രമേ വെളിപ്പെടുകയുളളൂ

വിറ്റിൽ, p. 1


ഓ ഹൌ ഐ ലൗ ജീസസ്സ്,എന്ന ഗാനത്തിന്റെ പല്ലവി താൻ സംബന്ധിച്ച ഒരു യോഗത്തിൽ വച്ചു പലവുരു ആവർത്തിച്ചു കേട്ടപ്പോൾ ആണു ഈ ഗാനം രചിക്കുവാനുള്ള ചിന്ത ഉടലെടുത്തതു എന്നു മിസ്റ്റർ ബ്ലിസ് ഒരിക്കൽ പറഞ്ഞു. യേശുവിനോടുള്ള തന്റെ ദരിദ്രമായ സ്നേഹത്തെക്കുറിച്ചു ആ പല്ലവിയിൽ താൻ പല തവണ പാടിയ ശേഷം, പകരം ഇനി എന്നോടുള്ള അവന്റെ സ്നേഹത്തെക്കുറിച്ചു പാടേണ്ടയോ? എന്ന ഒരു ചിന്ത പൊന്തി വന്നു. ഈ പ്രചോദനം മൂലം അദ്ദേഹം ഭവനത്തിൽ പോയി കുട്ടികളുടെ ഇടയിൽ വളരെ പ്രചാരം സിദ്ധിച്ച ഈ വരികൾ രചിച്ചു.

സാങ്കി, pp. 176-7

ഹാ എത്ര മോദം എൻ സ്വർഗ്ഗതാതൻ
ചൊല്ലുന്നു തൻ സ്നേഹം തൻ വേദത്തിൽ
കാണുന്നതിൽ ഞാൻ വിസ്മയ കാര്യം
യേശുവിൻ സ്നേഹം അതിവിശേഷം

പല്ലവി

എത്ര മോദം താൻ സ്നേഹിക്കുന്നു
സ്നേഹിക്കുന്നു സ്നേഹിക്കുന്നു
എത്ര മോദം- താൻ സ്നേഹിക്കുന്നു
സ്നേഹിക്കു-ന്നെന്നെയും

തന്നെ മറന്നു ഞാൻ ഓടിയാലും
എന്നെ താൻ അത്യന്തം സ്നേഹിക്കുന്നു
തൻ സ്നേഹ കൈകളി-ലേക്കോടും ഞാൻ
യേശു തൻ സ്നേഹത്തെ ഓർത്തീടുമ്പോൾ

മാ രാജ സൌന്ദര്യം കാണുന്നേരം
പാട്ടൊന്നേ പാടാൻ എനിക്കുള്ളെങ്കിൽ
നിത്യതയിൽ എന്റെ പാട്ടീവണ്ണം
യേശു സ്നേഹിക്കുന്നി-തെന്താശ്ചര്യം!

യേശു സ്നേഹിക്കുന്നെ-ന്നെ എത്രയും
സ്നേഹിച്ചീടുന്നവ-നേയും ഈ ഞാൻ
സ്വർഗ്ഗം താൻ വിട്ടിറ-ങ്ങി സ്നേഹത്താൽ
ക്രൂശിൽ മരിച്ചതും തൻ സ്നേഹത്താൽ

മറ്റൊരാൾ ചോദിച്ചാൽ എന്തു ചൊല്ലും?
യേശുവിന്നു സ്തോത്രം-നിശ്ചയം താൻ!
ദൈവാത്മാ എന്നുമേ സാക്ഷിക്കുന്നു:
എന്നെയും യേശു സ്നേഹിച്ചിടുന്നു,

വിശ്രാമ ഏറെയുണ്ടീയുറപ്പിൽ
ആശ്രയത്താലുണ്ടു വാഴ് വും തന്നിൽ
യേശു സ്നേഹിക്കുന്നെ-ന്നുച്ചരിക്കിൽ
സാത്താൻ ഭയന്നിതാ പാഞ്ഞീടുന്നു