ഇന്നു അവന്റെ ശബ്ദം കേള്‍ക്കുന്നു എങ്കില്‍ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്.@എബ്രായര്‍ 4:7
ഛായാചിത്രം
മോശ വത്സലം (1847-1916)

ഫേനി ക്രോസ്ബി, ഗോസ്പല്‍ ഹിംസ് നമ്പര്‍ 4, 1883 (Jesus Is Tenderly Calling You Home). മോശ വത്സലം (1847-1916).

ജോര്‍ജ്ജ് സി. സ്റ്റബീന്‍സ്, 1879 (🔊 pdf nwc). സ്റ്റബ്ബിന്‍സ് ഇങ്ങിനെ എഴുതി …ദൈവ വിളിയെ കുറിച്ചു ഒരു സാധാരണ ഗാനം ലഭ്യമാക്കണം എന്നു മാത്രം കരുതി തയ്യാറാക്കിയ ഈ ഗാനം കുറച്ചു വര്‍ഷത്തിന്നകം ഇത്രയും ശ്രദ്ധ പിടിച്ചുപറ്റും എന്നു ഞാന്‍ ഒരിക്കലും മനസ്സില്‍ കരുതിയില്ല.

ഛായാചിത്രം
ജോര്‍ജ്ജ് സി. സ്റ്റബീന്‍സ് (1846-1945)

മേൽ വീട്ടിൽ എൻ യേശു ഹാ! സ്നേഹമായ് വിളിക്കുന്നു വിളിക്കുന്നു
സ്നേഹപ്രകാശം വിട്ടകന്നോനായ് ദൂരെ പോകുന്നതെന്തു!

പല്ലവി'

നീ ഇന്നു വാ, നീ ഇന്നു വാ,
ക്രിസ്തു ഹാ! സ്നേഹമായ് വിളിക്കുന്നു ഇന്നു വാ-

ക്ഷീണിച്ചോനെ യേശു സ്വസ്ഥമാക്കും വിളിക്കുന്നു വിളിക്കുന്നു
പാപഭാരം കൊണ്ടു ചെല്ലുക നീ ആട്ടുകയില്ല നിന്നെ

കാത്തുനിൽക്കുന്നേശു നീ ഇന്നു വാ! നിന്നെ കാത്തു നിൽക്കുന്നു ഹേ!
പാപവും കൊണ്ടു തിരുമുമ്പിൽ വാ! താമസിയാതെ നീ വാ-

ശ്രദ്ധിക്കേശുവിൻ മദ്ധ്യസ്ഥശബ്ദം നീ ശ്രദ്ധിക്ക നീ ശ്രദ്ധിക്ക
വിശ്വസ്തർക്കേശുവിൻ ആനന്ദവും കിട്ടുമേ ഇന്നു കേൾക്ക.