സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു; എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു.@സങ്കീർത്തനങ്ങൾ 23:3
ഛായാചിത്രം
ജോസഫ് എച്ച്. ഗിൽമോർ
(1834-1918)

ജോസഫ് എച്ച്. ഗിൽമോർ, 1862 (He Leadeth Me). .

സജിന, വില്ല്യം ബി. ബ്രാഡ്ബറി, ഗോൾഡൻ സെൻസർ (ന്യൂ യോർക്കു: 1864) (🔊 pdf nwc).

ഛായാചിത്രം
വില്ല്യം ബി. ബ്രാഡ്ബറി
(1816-1868)

കർത്തൻ എന്നെ നടത്തുന്നു എത്ര ഭാഗ്യം സ്വർഗ്ഗാശ്വാസം
എല്ലാറ്റിലും എവിടെയും തൻ കൈ തന്നെ നടത്തുന്നു.

പല്ലവി

നടത്തുന്നാൻ നടത്തുന്നാൻ
തൻ കയ്യാൽ മാം നടത്തുന്നാൻ
തൻ പിഗാമിയായിടും ഞാൻ
തൻ കയ്യാൽ മാം നടത്തുന്നാൻ

അതി ദുഃഖ മദ്ധ്യത്തിലും ഏദൻ ഭാഗ്യനിറവിലും
ശാന്തത്തിൽ താൻ-വൻ കാറ്റിൽ താൻ തൻ കൈ തന്നെ നടത്തുന്നു.

കർത്താ നിൻ കൈ പിടിക്കും ഞാൻ പശ്ചാത്താപപ്പെടാ പിന്നെ
എന്നംശത്തിൽ തൃപ്തിപ്പെടും എൻ ദൈവം താൻ നടത്തുന്നു

ലോകേ എന്റെ വേല തീർത്തു നിൻ കൃപയാൽ ജയം നേടി
മൃത്യു കാലം പേടിക്കാ ഞാൻ യോർദാനിൽ നീ നടത്തുന്നു.