ദൂതൻ സ്ത്രീകളോടു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്നു ഞാൻ അറിയുന്നു;അവൻ ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നുകാണ്മിൻ.@മത്തായി 28:5-6
ചിതീകരണം
പൂത്തുലയുന്ന ഉയിർപ്പ്

അജ്ഞാതം.

ഈസ്റ്റർ ഗാനം രചയിതാവ് അജ്ഞാതം, 'ലിറ ഡവിഡിക്ക' യിൽ നിന്നും.(ലണ്ടൻ, 1708) (🔊 pdf nwc).

ചിതീകരണം
ന്യായവിധി

ക്രിസ്തു വീണ്ടും ജീവിച്ചു ഹാ-അല്ലേ-ലു -യ്യാ
ശത്രുക്കൂട്ടം തോറ്റിതു ഹാ-അല്ലേ-ലു -യ്യാ
മേൽ ലോകങ്ങൾ പാടട്ടെ ഹാ-അല്ലേ-ലു -യ്യാ
ഭൂമി സ്തുതി ചെയ്യട്ടെ ഹാ-അല്ലേ-ലു -യ്യാ

മുറിവേറ്റു തിരു കാൽ ഹാ-അല്ലേ-ലു -യ്യാ
മൃത്യുവിന്റെ കയ്യിനാൽ ഹാ-അല്ലേ-ലു -യ്യാ
ശത്രുവിന്റെ തലയെ ഹാ-അല്ലേ-ലു -യ്യാ
ക്രിസ്തു ചതച്ചുടനെ ഹാ-അല്ലേ-ലു -യ്യാ.

കീഴ് ലോകത്തിൻ വാതിലിൻ ഹാ-അല്ലേ-ലു -യ്യാ
താക്കോൽ കിട്ടി പ്രഭു താൻ ഹാ-അല്ലേ-ലു -യ്യാ
തുറന്നിട്ടു വിശുദ്ധർ ഹാ-അല്ലേ-ലു -യ്യാ
ഏഴുന്നേറ്റനേകം പേർ ഹാ-അല്ലേ-ലു -യ്യാ

ഘോഷിപ്പിൻ തൻ ജനമേ ഹാ-അല്ലേ-ലു -യ്യാ .
വാഴ്ത്തുവിൻ തൻ നാമത്തെ ഹാ-അല്ലേ-ലു -യ്യാ
ക്രിസ്തു യേശു രക്ഷകൻ ഹാ-അല്ലേ-ലു -യ്യാ
എന്നുമേ പരാപരൻ ഹാ-അല്ലേ-ലു -യ്യാ