ദൈവത്തിന്നു മുഖപക്ഷമില്ല എന്നുംഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവര്‍ത്തിക്കുന്നവനെ അവന്‍ അംഗീകരിക്കുന്നു എന്നും ഞാന്‍ ഇപ്പോള്‍ യാഥാര്‍ത്ഥമായി ഗ്രഹിക്കുന്നു.@അപ്പോസ്തോലപ്രവർത്തികൾ 10:35
ഛായാചിത്രം
സൈമണ്‍ സഖറിയ (1951-)

സാമുവേൽ വോൾക്കോട് 1869 (Christ for the World We Sing). സൈമണ്‍ സഖറിയ, 2014.

ഒഹായോയിലെ 'ദി യങ്ങ് മെൻസ് ക്രിസ്റ്റ്യ ൻ അസോസിയേഷൻ' ഒരിക്കൽ അവരുടെ യോഗം ഞങ്ങളുടെ പള്ളികളിൽ ഒന്നിൽ കൂടി ചേർന്നപ്പോൾ അവരുടെ ലക്ഷ്യ വാചകം ഹരിത അക്ഷരങ്ങളിൽ പ്രസംഗ പീഠത്തിനു മീതെ സ്ഥാപിച്ചിരുന്നു. "ക്രിസ്തു ലോകത്തിനു, ലോകം ക്രിസ്തുവിന്നു." ഇത് ഈ ഗാന രചനക്ക് (ക്രിസ്തുലോകത്തിന്നായ് ) പ്രചോദനമായി . 1869 ലെ ശുശ്രൂഷ കഴിഞ്ഞു ഭവനത്തിലേക്ക്‌ ഏകനായി നടന്നു പോകുമ്പോൾ ഈ ഗാനത്തിന്റെ നാലു ചരണങ്ങളും ഞാൻ മെനഞ്ഞെടുത്തു.

നട്ടർ പേജു. 333-34

ഇറ്റാലിയൻ ഗാനം, ഫെലീച്ചേ ദെ ജാർഡീനി 'കളക്ഷൻ ഓഫ് സാം ആൻഡ്‌ ഹിം റ്റ്യൂണ്‍സ് സങ്ങ് എറ്റ് ദി ചാപ്പൽ ഓഫ് ലോക്ക് ഹോസ്പിറ്റൽ' ലിൽ 1769 (🔊 pdf nwc).

ഛായാചിത്രം
ഫെലീച്ചേ ദെ ജാർഡീനി (1716-1796)

ക്രിസ്തു ലോകത്തിന്നായ്
ലോകം ക്രിസ്തുവിന്നും. കാഴ്ച വെക്കാം-
ദുഖം അകറ്റുവാൻ, ശക്തി പകരുവാൻ
പാപിയെ രക്ഷിപ്പാൻ ക്രിസ്തു ശക്തൻ

ക്രിസ്തു ലോകത്തിന്നായ്
ലോകം ക്രിസ്തുവിന്നും. പ്രാർത്ഥിച്ചീടാം-
അലയുന്നോർക്കായും,വലയുന്നോർക്കായും
പ്രത്യാശ എകുവാൻ ക്രിസ്തു ശക്തൻ

ക്രിസ്തു ലോകത്തിന്നായ്
ലോകം ക്രിസ്തുവിന്നും. യോജിച്ചീടാം
ജോലികൾ പങ്കിടാം ഉത്സുകരായിടാം
ക്രൂശു ചുമന്നീടാം ക്രിസ്തുവിന്നായ്

ക്രിസ്തു ലോകത്തിന്നായ്
ലോകം ക്രിസ്തുവിന്നും. ആനന്ദിക്കാം-
പുത്തൻ അത്മാക്കൾക്കായ് വീണ്ടും ജനിച്ചോർക്കായ്
സ്തോത്രം സ്തുതികളാൽ ക്രിസ്തുവിന്നായ്